ബിറ്റ്കോയിന് വിദ്യ
Published : 25th August 2016 | Posted By: SMR
സാധാരണ നാണയങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കേന്ദ്ര ബാങ്കുകള്‍ പുറത്തിറക്കുന്നതാണ്. പണ്ടൊക്കെ പുറത്തിറക്കുന്ന കറന്‍സി നോട്ടുകള്‍ക്ക് തുല്യമായ സ്വര്‍ണം ബാങ്ക് കൈവശം വയ്ക്കണമെന്നുണ്ടായിരുന്നു. അതിനു ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നാണ് പേര്. പക്ഷേ, ഇപ്പോള്‍ അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. നോട്ടിന്റെ കരുത്തും വിശ്വാസ്യതയും ഖജനാവിലെ സ്വര്‍ണത്തിലല്ല, രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലിലാണ് കിടക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അല്ലെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ക്കു പ്രധാനം വിശ്വാസ്യത തന്നെ. കള്ളനോട്ടുകള്‍ ധാരാളം ഇറങ്ങുന്ന കാലത്ത് അങ്ങനെ വഞ്ചിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മറ്റു കൈമാറ്റ ഉപാധികളെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. അങ്ങനെ ഉയര്‍ന്നുവന്നതാണ് ബിറ്റ്കോയിന് എന്ന കൈമാറ്റ ഉപാധി.
ആരാണ് ബിറ്റ്കോയിന്റെ പിന്നിലെ ബുദ്ധി എന്ന് ഇതുവരെ വ്യക്തമല്ല. പക്ഷേ, അതിനു പിന്നിലെ സാങ്കേതികവിദ്യ അപാരമാണ്. വികേന്ദ്രീകൃതമായ കംപ്യൂട്ടര്‍ ശൃംഖലകളിലാണ് ഓരോ കൈമാറ്റവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അങ്ങനെ കൈമാറ്റങ്ങളുടെ ഒരു ശൃംഖല ഓരോന്നിനു പിന്നിലും കാണാം. എന്നുവച്ചാല്‍, അതിലൊരു വ്യാജനെ കുത്തിത്തിരുകാന്‍ സാധ്യമല്ല. വിശ്വസ്തതയാണ് അതിന്റെ വലിയ ഗുണം.
ഇപ്പോള്‍ ലോകത്തെ നാലു പ്രമുഖ ബാങ്കുകള്‍ ഇത്തരമൊരു നാണ്യവ്യവസ്ഥയ്ക്കു തുടക്കമിടുകയാണ്. കള്ളപ്പണം തടയാനും കൈമാറ്റത്തിലെ തട്ടിപ്പുകള്‍ ഒഴിവാക്കാനും ഇതു പ്രയോജനകരമാവും എന്നാണ് അവരുടെ കണ്ടെത്തല്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.