|    Oct 18 Thu, 2018 4:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിരുദ സീറ്റ് : എസ്എഫ്‌ഐ നേതാവ് പണം ആവശ്യപ്പെടുന്ന സംഭാഷണം പുറത്ത്

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാര്‍ കോളജില്‍ ബിരുദ സീറ്റിന് ഇടനിലനിന്ന എസ്എഫ്‌ഐ നേതാവായ സെനറ്റംഗം പണം ആവശ്യപ്പെടുന്ന സംഭാഷണം പുറത്ത്. സീറ്റ് വേണ്ട വിദ്യാര്‍ഥിയോട് ഇവര്‍ പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേരള സര്‍വകലാശാലയുടെ കീഴിലുളള തിരുവനന്തപുരം സംസ്‌കൃത കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥി ഇതുസംബന്ധിച്ച് സിപിഎം നേതാക്കള്‍ക്ക് പരാതി നല്‍കി. വിതുര സ്വദേശിയായ വിദ്യാര്‍ഥിക്ക് ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിനാണ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും കേരള സര്‍വകലാശാല സെനറ്റ് അംഗവുമായ വനിതാനേതാവ് പണം ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നേടിക്കൊടുക്കാന്‍ മറ്റൊരു എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം വഴി ആദ്യം ആവശ്യപ്പെട്ടത് 25000 രൂപ. പിന്നീട് 5000 രൂപ കുറച്ചുനല്‍കി. പ്രിന്‍സിപ്പലിന് വേണ്ടി പണം വാങ്ങുന്നുവെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. മറ്റു കോളജുകളില്‍ ഇത്തരത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കുന്നതിന് ഉയര്‍ന്ന തുകയാണെന്നും നേതാവ് പറയുന്നുണ്ട്. പണം നല്‍കാനാവാതെ വന്നതോടെ നേതാവില്‍ നിന്നു ഭീഷണി നേരിട്ടപ്പോഴാണ് വിദ്യാര്‍ഥി പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss