|    Jun 29 Thu, 2017 12:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിരുദ വിവാദം: സ്മൃതി ഇറാനിക്ക് എതിരായ ഹരജി തള്ളി

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിരുദ വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹരജി കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇതുസംബന്ധിച്ച ഹരജി തള്ളിയത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് സമൃതി ഇറാനി നല്‍കിയ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസയോഗ്യത വ്യാജമായിരുന്നെന്നാണ് പരാതി.
1996ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ പൂര്‍ത്തിയാക്കിയെന്നായിരുന്നു തിരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ സ്മൃതി നല്‍കിയ സത്യവാങ്മൂലം. എന്നാല്‍, മന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഡല്‍ഹി യൂനിവേഴ്‌സിറ്റി അറിയിച്ചത്. 11 വര്‍ഷങ്ങള്‍ക്കുശേഷമാണു പരാതി നല്‍കിയതെന്നതും ഡല്‍ഹി സര്‍വകലാശാലയുടെ പക്കല്‍ രേഖകളില്ലെന്നതും പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്.
മന്ത്രിയെ ശല്യം ചെയ്യാനാണ് ഹരജിക്കാരന്റെ നടപടിയെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 20നാണ് ഫ്രീലാന്‍സ് എഴുത്തുകാരന്‍ അഹമ്മദ് ഖാന്‍, സ്മൃതി ഇറാനിക്കെതിരേ കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക