|    Jan 17 Tue, 2017 3:38 am
FLASH NEWS

ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നില്‍ റാഗിങ്; ആറു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published : 27th July 2016 | Posted By: SMR

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി അസ്‌നാസിന്റെ ആത്മഹത്യക്കു പിന്നില്‍ റാഗിങുമായി ബന്ധപ്പെട്ട മാനസിക പീഡനമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്ന് മൂന്നു പെണ്‍കുട്ടികളടക്കം ആറ് സീനിയര്‍ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ വിദ്യാര്‍ഥികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനിയായ തോടന്നൂരിലെ തയ്യുള്ളതില്‍ അസ്‌നാസി(18)നെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതേ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ താനക്കോട്ടൂര്‍ മീത്തലെ കുനിയാങ്കണ്ടി എം കെ മുഹ്‌സിന്‍(20), വടകര താഴെ അങ്ങാടി പെരിങ്ങാടി വയലില്‍ പി വി അബ്‌റാര്‍(20), കുനിങ്ങാട് ഏക്കോത്ത് ഹൗസില്‍ എ അജിനാസ്(20), എന്നിവരെയും അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിനികളായ അര്‍ഷിത (20), സമീഹ (20), സുമയ്യ (20) എന്നിവരെയുമാണു വടകര സിഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവര്‍ ആറുപേരും കോളജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. ഐപിസി 306 ആത്മഹത്യാ പ്രേരണക്കുറ്റത്തിനും 1998ലെ റാഗിങ് തടയല്‍ നിരോധന നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
മരിച്ച അസ്‌നാസിന്റെ സഹപാഠികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അസ്‌നാസിന്റെ ആത്മഹത്യയെത്തുടര്‍ന്ന് വന്‍ പ്രതിഷേധം രൂപപ്പെട്ടതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക