|    Dec 12 Tue, 2017 2:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിരുദ വിദ്യാര്‍ഥിനിയുടെ മരണം: ദുരൂഹത നീങ്ങിയില്ല; പോലിസും ബന്ധുക്കളും രണ്ടു തട്ടില്‍

Published : 24th July 2016 | Posted By: SMR

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് വിദ്യാര്‍ഥിനി അസ്‌നാസ് ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലിസില്‍നിന്നും ബന്ധുക്കളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
അസ്‌നാസ് മാനസിക പീഡനംമൂലം ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, മരണത്തിനു പിന്നില്‍ റാഗിങ് ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ രേഖാമൂലമുള്ള പരാതി ബന്ധുക്കള്‍ പോലിസിനു നല്‍കിയിട്ടില്ല. അസ്‌നാസ് റാഗിങിനിരയായി എന്ന തരത്തില്‍ ബന്ധുക്കളില്‍ ചിലര്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം, മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ സഹപാഠികളില്‍നിന്നും നാട്ടുകാരില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മറ്റു വിധത്തിലാണ്. രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനിയായ അസ്‌നാസ് മൂന്നു ദിവസംമുമ്പ് ഒരു സീനിയര്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം.
ജൂനിയര്‍ വിദ്യാര്‍ഥിയാണെന്ന് തെറ്റിദ്ധരിച്ച് മുതിര്‍ന്ന വിദ്യാര്‍ഥിനിയോട് അസ്‌നാസ് അപമ്യാദയായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നുമാണ് ചിലര്‍ പറയുന്നത്. മാപ്പുപറയണമെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടത് അസ്‌നാസിന് കൂടുതല്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയെന്നും ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് പറയുന്നത്.
കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കോളജിലെ റാഗിങ് വിഷയങ്ങള്‍ പയ്യോളി പോലിസാണ് അന്വേഷിക്കുകയെന്ന് സിഐ അറിയിച്ചു.
വിദ്യാര്‍ഥിനിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം 5.30ഓടെ തോടന്നൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക