|    Oct 22 Mon, 2018 1:45 pm
FLASH NEWS

ബിരുദധാരികള്‍ക്ക് സ്റ്റൈപ്പന്റോടെ പഠനാവസരം

Published : 8th September 2017 | Posted By: fsq

 

കോഴിക്കോട്: സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെ ന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (ക്രെസ്റ്റ്) പട്ടികജാതി- പട്ടികവര്‍ഗ- ഒഇസി/ഒബിസി വിഭാഗങ്ങളിലെ ബിരുദധാരികളില്‍നിന്നും അഞ്ചുമാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രഫഷണല്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 40 സീറ്റില്‍ 28 എണ്ണം പട്ടികജാതി, എട്ടെണ്ണം പട്ടികവര്‍ഗം, നാലെണ്ണം ഒഇസി/ഒബിസി എന്നിങ്ങനെയാണ് ലഭിക്കുക. ഉയര്‍ന്ന പ്രായപരിധി: 2017 ഒക്‌ടോബര്‍ ഒന്നിന് 28 വയസ്സ്. ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രഫഷണല്‍ ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും മുന്‍ഗണന. ബിരുദ/ബിരുദാനന്തര ബിരുദ തലത്തില്‍ സിജിപിഎ ഗ്രേഡ് ലഭിച്ചവര്‍ കൃത്യമായ മാര്‍ക്ക് (തെളിവ് സഹിതം) ശതമാനത്തില്‍ അറിയിക്കണം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനും സ്വകാര്യ-പൊതുമേഖലയിലെ  ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബാംഗ്ലൂര്‍ എന്നീ സ്ഥാപനങ്ങളുടെ ഉപദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന “ക്രെസ്റ്റ്’ നടത്തുന്ന  ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ വിവര സാങ്കേതിക വിദ്യ, വ്യക്തിത്വവികസനം, ആശയ വിനിമയ പാടവം, വ്യവസായ സംരംഭകത്വം, അനലിറ്റിക്കല്‍ ആന്‍ഡ് കോണ്ടിറ്റേറ്റീവ് സ്‌കില്‍സ,് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് എന്നിവയാണ് പഠന വിഷയങ്ങള്‍. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ-ഭക്ഷണ ചെലവിനായി പ്രതിമാസം 6000 രൂപ ലഭിക്കും. 2002 മുതല്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സാണ്  “ക്രെസ്റ്റ്’ എന്ന പേരില്‍ കേരള സര്‍ക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി മാറിയത്. 15 വര്‍ഷത്തിനിടെ 1000ല്‍ പരം വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരുമായും ഗവേഷകരുമായും ഇടപഴകാന്‍ അവസരമുണ്ടാവും. പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസ്സ്, സമുദായം, ബിരുദം- മാസ്റ്റേഴ്‌സ് ബിരുദം മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ക്രെസ്റ്റ്, ചേവായൂര്‍, കോഴിക്കോട്, 673017 വിലാസത്തില്‍ അപേക്ഷ അയക്കണം. അവസാന തിയ്യതി ഒക്‌ടോബര്‍ 16.  അപേക്ഷകള്‍ ംംം.രൃലേെ.മര.ശി ല്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. കോഴ്‌സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: രൃലേെ.രമഹശരൗ@േഴാ മശഹ.രീാ ഫോണ്‍: 0495 235534 2, 2351496.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss