|    Dec 15 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിരുദം തോറ്റവര്‍ക്കും പിജി പഠനം; എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പ്രവേശനം റദ്ദാക്കി

Published : 30th August 2018 | Posted By: kasim kzm

കണ്ണൂര്‍: സര്‍വകലാശാലയില്‍ എല്‍എല്‍എമ്മിന് പ്രവേശനം നേടിയ 16 വിദ്യാര്‍ഥികളില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പ്രവേശനം റദ്ദാക്കി. ആവശ്യമായ യോഗ്യത ഇല്ലാതെയാണ് പ്രവേശനം നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ പ്രവേശനം റദ്ദാക്കിയത്. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് മേധാവിയെ വൈസ് ചാന്‍സലര്‍ വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയത്. ബിഎ എല്‍എല്‍ബി ഫലം വൈകുന്നതിനാല്‍ എല്‍എല്‍എം പ്രവേശനം ഏറെ വൈകിയാണ് ആരംഭിക്കുന്നത്. ഇതൊഴിവാക്കാന്‍ പരീക്ഷാഫലം കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നിട്ടും പരാജയപ്പെട്ടവര്‍ പിജി പഠനം തുടരുകയായിരുന്നു. ഇതു വിവാദമായതോടെയാണ് സര്‍വകലാശാല പ്രവേശനം റദ്ദാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss