|    Aug 19 Sun, 2018 9:36 am
FLASH NEWS

ബിയ്യം ഷട്ടറിലെ തകര്‍ച്ച: വള്ളംകളി മാറ്റിവച്ചു

Published : 11th August 2018 | Posted By: kasim kzm

പൊന്നാനി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ എല്ലാവര്‍ഷവും നടത്താറഉള്ള ബിയ്യം കായലിലെ വള്ളംകളി മത്സരം മാറ്റിവെച്ചതായി പൊന്നാനി തഹസില്‍ദാര്‍ അറിയിച്ചു. ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകള്‍ തകര്‍ന്നതിനാല്‍ ഷട്ടറുകള്‍ അടക്കാന്‍ കഴിയുന്നില്ല. ഇതുകാരണമാണ് വള്ളം കളി മത്സരം മാറ്റിവക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ജലോത്സവം നടത്താനാകില്ലെന്നാണ് അധികൃതരുടെ നിലപാട്. പകരം സെപ്തംബര്‍ 23 ന് വള്ളംകളി നടത്താനാണ് തഹസില്‍ദാറുടെ തീരുമാനം. തഹസില്‍ദാറുടെ ചേംബറില്‍ 23 ഓളം ക്ലബ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. വള്ളം കളി മാറ്റിവെക്കാനുള്ള തഹസില്‍ദാറുടെ തീരുമാനം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് വിവിധ ക്ലബ് ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ 40 വര്‍ഷമായി മുടങ്ങാതെ നടന്നിരുന്ന വള്ളംകളി ഒരു നാടിന്റെ ഉത്സവമാണെന്നും ഒരു കാരണവശാലും ഇത് മാറ്റിവെക്കരുതെന്നും ക്ലബ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബിയ്യം ഷട്ടറിലെ തകര്‍ച്ചയാണ് വള്ളം കളി മാറ്റിവെക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സാഹചര്യത്തില്‍ രണ്ടുമാസമെടുക്കും ബിയ്യം ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍. അപ്പോള്‍ എങ്ങനെയാണ് അടുത്ത മാസം 23 ന് ജലോത്സവം നടത്താനാവുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വള്ളംകളി മാറ്റിവച്ചെങ്കിലും ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായ മറ്റു ആഘോഷപരിപാടികള്‍ മാറ്റിവച്ചിട്ടില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss