|    Jul 28 Fri, 2017 2:30 am
FLASH NEWS

ബിയ്യം കായല്‍ ജലോല്‍സവം: പറക്കും കുതിരയും സൂപ്പര്‍ റാണിയും വജ്രയും ജലരാജാക്കന്‍മാര്‍

Published : 16th September 2016 | Posted By: SMR

പൊന്നാനി: പൊന്നാനി ബിയ്യംകായല്‍ ജലോല്‍സവത്തിന് സമാപനം. മേജര്‍ വിഭാഗത്തില്‍ പറക്കും കുതിരയും മൈനര്‍ എ വിഭാഗത്തില്‍ വജ്രയും മൈനര്‍ ബി വിഭാഗത്തില്‍ സൂപ്പര്‍ റാണിയും ജേതാക്കളായി. ന്യൂ ടൂറിസ്റ്റ് ക്ലബ്ബ് കാഞ്ഞിരമുക്കിന്റെ പറക്കും കുതിരയാണ് വാശിയേറിയ മല്‍സരത്തില്‍ മേജര്‍ വിഭാഗത്തില്‍ ജേതാക്കളായത്.
എരിക്കമണ്ണ ന്യൂ ക്ലാസിക് ക്ലബ്ബിന്റെ മണിക്കൊമ്പന് രണ്ടാം സ്ഥാനവും പടിഞ്ഞാറേക്കര നവജീവന്‍ ക്ലബ്ബിന്റെ സാഗര്‍ റാണിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൈനര്‍ എ വിഭാഗത്തില്‍ കാഞിരമുക്ക് പാടത്തങ്ങാടിയുടെ വജ്രക്കാണ് ഒന്നാം സ്ഥാനം. പത്തായി സെന്റര്‍ നവരശ്മിയുടെ സൂപ്പര്‍ ജെറ്റ് രണ്ടാം സ്ഥാനവും പുഴമ്പ്രം യുവശക്തി ക്ലബ്ബിന്റെ പടവീരന്‍ മൂന്നാം സ്ഥാനവും നേടി. മൈനര്‍ ബി വിഭാഗത്തില്‍ പാടത്തങ്ങാടി നവശ്മിയുടെ സൂപ്പര്‍ റാണി ഒന്നാം സ്ഥാനം നേടി. ലിറ്റില്‍ സാഗര റാണി രണ്ടാം സ്ഥാനവും പുഴക്കര ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ് നടത്തിയ ജലോല്‍സവം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എംപി ഇ ടി മുഹമ്മദ് ബഷീര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍ ഷൈനമോള്‍, നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി പങ്കെടുത്തു. മേജര്‍, മൈനര്‍ എ, മൈനര്‍ ബി വിഭാഗങ്ങളിലായി 20 ഓളം വള്ളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം സംഘാടനത്തിലെ പിഴവുമൂലം ഇടയ്ക്കുവച്ച് മല്‍സരം നിര്‍ത്തേണ്ടി വന്നതിനാല്‍ ഇത്തവണ സംഘാടനം കുറ്റമറ്റതാക്കാന്‍ ടൂറിസം വാരോഘോഷ കമ്മിറ്റി മുന്‍കരുതലുകള്‍ എടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പരാതികളോ തര്‍ക്കങ്ങളോ ഇല്ലാതെ മല്‍സരം അവസാനിപ്പിക്കാന്‍ കഴിഞ്ഞതായി തഹസില്‍ദാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക