|    Jun 29 Thu, 2017 7:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിയര്‍, വൈന്‍ വില്‍പന വര്‍ധിച്ചെന്ന് സുധീരന്‍

Published : 19th February 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞെങ്കിലും ബിയര്‍, വൈന്‍ വില്‍പന വര്‍ധിച്ചെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കഴിഞ്ഞ 18 മാസത്തില്‍ കേരളത്തിലെ മദ്യ ഉപയോഗം 20.27 ശതമാനം കുറഞ്ഞു. എന്നാല്‍ ബിയര്‍, വൈന്‍ വില്‍പനയില്‍ വര്‍ധനവുണ്ടായി. ഇതിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ചു പഠനം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ സുബോധം ഐ-കോണ്‍ 2016 അന്താരാഷ്ട്ര സമ്മേളനത്തില്‍ ‘കേരളീയ അനുഭവങ്ങള്‍ – നയം, നിര്‍വഹണം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ ചര്‍ച്ച ആവാമെങ്കിലും തര്‍ക്കവിഷയമാക്കേണ്ടതില്ല. സര്‍ക്കാരിന്റെ നയങ്ങളില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുകതന്നെ വേണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ലഹരിവിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളുയെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക