ബിയര്‍ പാര്‍ലറിലെ അക്രമം: പ്രതിയെ റിമാന്‍ഡ് ചെയ്തു
Published : 26th October 2016 | Posted By: SMR
മുക്കം: മുക്കത്ത് സ്വകാര്യ ഹോട്ടലിലെ ബിയര്‍ പാര്‍ലറിലെ അക്രമം നടത്തുകയും തടയാനെത്തിയ പോലിസ് സംഘത്തെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മണാശ്ശേരി സ്വദേശി സന്തോഷിനെയാണ് താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തത്. മുക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബീര്‍ ആന്റ് വൈന്‍ പാര്‍ലറില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് രണ്ടുപേര്‍ തമ്മില്‍ കയ്യാങ്കളി ആരംഭിച്ചത്.ബാര്‍ ജീവനക്കാര്‍ ഇവരെ പിന്തിരിപ്പിക്കാന് ശ്രണിച്ചെങ്കിലും വിഫലമായതിനെ തുടര്‍ന്ന് മുക്കം പോലിസില്‍ വിവരം അറിയിച്ചു. പത്തരയോടെ സ്ഥലത്തെത്തിയ പോലിസ് ഇവരോട് പിരിഞ്ഞുപോവാന്‍ പറഞ്ഞെങ്കിലും സന്തോഷ് പോലിസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു . പോലിസിന്റെ ലാത്തി പിടിച്ചു വാങ്ങി ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ് ഐ സുഗതനെ അടിച്ചു വീഴ്ത്തി പോലിസുകാരയ ലതീഷ്, മണി നമ്പൂതിരി എന്നിവര്‍ക്കും പരുക്കേറ്റു. ഗ്രേഡ് എസ് ഐ സുഗതനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ലര്‍ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പോലീസ് പ്രതിയെ കീഴ്പെടുത്തിയത്. മുക്കം മേഖലയിലെ മണല്‍ മാഫിയാ സംഘത്തിലെ പ്രധാനിയാണ് സന്തോ ഷെന്നും ഇയാള്‍ക്കെതിരേ അരീക്കോട് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച്കേസ് നിലവിലുണ്ടെന്നും മുക്കം പോലിസ് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.