|    Feb 18 Sun, 2018 1:18 am
FLASH NEWS

ബിയര്‍ കുപ്പി കൊണ്ട് തലക്കടിയേറ്റ് യുവാവ് മരിച്ച സംഭവം : പിടിയിലായ വിദ്യാര്‍ഥിയുടെ പിതാവും കൂട്ടാളിയും അറസ്റ്റില്‍

Published : 24th January 2017 | Posted By: fsq

തൊടുപുഴ:  ബിയര്‍കുപ്പിക്ക് തലയ്ക്കടിച്ച് കോളജ് വിദ്യാര്‍ഥിയെ കൊന്ന കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി.നേരത്തേ അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയുടെ പിതാവും കൂട്ടാളിയുമാണ് പിടിയിലായത്.കോടിക്കുളം കല്ലപ്ലാക്കല്‍ റോയി, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി എന്നിവരാണ് അറസ്റ്റിലായത്.കാളിയാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് ഇവരെ പിടികൂടിയത്. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ മൂന്നാം വര്‍ഷ ലിറ്ററേചര്‍ വിദ്യാര്‍ഥിഅര്‍ജുന്‍ (20)ആണ് ഒരാഴ്ച മുമ്പ് ബിയര്‍ കുപ്പിയ്ക്ക് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിലെ മുഖ്യ പ്രതി പ്ലസ് ടു വിദ്യാര്‍ഥിയെ പിറ്റേന്ന് തന്നെ പോലിസ് പിടികൂടിയിരുന്നു. പിടിയിലായ വിദ്യാര്‍ഥി കോട്ടയം തിരുവഞ്ചൂ ര്‍ ജുവനൈല്‍ ഹോമിലാണ്. സംഭവം കാളിയാര്‍ സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷിച്ചത്. കൊല്ലപ്പെട്ട അര്‍ജുന്റെ ഒപ്പമുണ്ടായിരുന്ന  സുഹൃത്തുക്കളായ അജിത്ത്, അരുണ്‍ എന്നിവരുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. അര്‍ജുനെ പ്ലസ്ടു വിദ്യാര്‍ഥി തലയ്ക്കടിക്കുമ്പോള്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന രണ്ട് പേരും ഒപ്പമുണ്ടായിരുന്നെന്ന മൊഴിയാണ് പോലീസിന് ലഭിച്ചത്. ഈ മൊഴിയുടെ സത്യാവസ്ഥ ബോധ്യപ്പെട്ട പോലിസ് രണ്ട് പേരെയും പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികള്‍ക്കെതിരെയും കൊലക്കേസാണ് ചുമത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് കേസ്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പിയും ശാസ്ത്രീയമായ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടും ലഭിച്ചാലുടന്‍ കുറ്റപത്രം തയ്യാറാക്കുമെന്ന് കാളിയാര്‍ സിഐ അറിയിച്ചു.കൊള്ളപ്പലിശ; തമിഴ്‌നാട് സ്വദേശി പിടിയില്‍തൊടുപുഴ: ജില്ലയില്‍ വിവിധ മേഖലകളില്‍  പണം പലിശക്കുകൊടുത്തിരുന്ന തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ജഗദീഷി(26) നെയാണ് ഇന്നലെ തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റുചെയ്തത്. ചെറുകിട കച്ചവടക്കാരെയും വീടുകളെയും തോട്ടം മേഖലകളും കേന്ദ്രീകരിച്ചായിരുന്നു പണം കൊടുക്കുന്നത്. പലിശപ്പിരിവിനായി ആഴ്ചതോറും എത്താറുമുണ്ട്. പലിശ ഇനത്തില്‍ വന്‍ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പോലിസ് പലിശക്കാരനെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss