|    Jan 22 Sun, 2017 7:48 pm
FLASH NEWS

ബിമല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഇന്നു തുടങ്ങും

Published : 4th July 2016 | Posted By: SMR

വടകര: രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖ നേതാവും നാടകരംഗത്തെ അതുല്യപ്രതിഭയുമായ കെ.എസ് ബിമലിന്റെ സ്മരണയില്‍ നടക്കുന്ന നാടകോത്സവം ഇന്ന് വടകര ടൗണ്‍ഹാളില്‍ തുടങ്ങും. മൂന്ന് ദിവസം നീളുന്ന നാടകോത്സവം വൈകിട്ട് 5 മണിക്ക് എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും.
രാജീവ് രവി, സനല്‍കുമാര്‍ ശശിധരന്‍, സുവീരന്‍, മനോജ്കാന, ഉണ്ണി.ആര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 7 മണിക്ക് തൃശ്ശൂര്‍ ഇന്‍വിസിബ്ള്‍ ലൈറ്റ് സൊല്യൂഷന്റെ ‘ചരിത്രപുസ്തകത്തിലേക്കൊരേട്’ ആണ് ഉദ്ഘാടന നാടകം. ടി.വി കൊച്ചുബാവയുടെ കഥയെ ആസ്പദമാക്കി ജയിംസ് ഏലിയ രചിച്ച നാടകം സംവിധാനം ചെയ്തത് ജോസ് കോശിയാണ്. രാത്രി 9 മണിക്ക് ബിമലിന്റെ പ്രശസ്തമായ മാധവചരിതം അനുസ്മരണ നാടകമായി എടച്ചേരി ആഗ് തിയേറ്റര്‍ ആര്‍ട്‌സ് അവതരിപ്പിക്കും. എം. മുകുന്ദന്റെ നീണ്ട കഥയെ ആസ്പദമാക്കി മനോജ് നാരായണന്‍ സംവിധാനം ചെയ്ത് കോഴിക്കോട് തിയേറ്റര്‍ സ്‌കൂള്‍ അവതരിപ്പിക്കുന്ന നഗ്നനനായ തമ്പുരാന്‍ നാളെ വൈകിട്ട് 6 മണിക്ക് അരങ്ങിലെത്തും. വിനീഷ് പാലയാട് ആണ് നാടകരചന. തുടര്‍ന്ന് രാത്രി 8 മണിക്ക് സുനില്‍ഗംഗോപാധ്യായയുടെ ജീവചരിത്രനോവലിനെ ആധാരമാക്കി കാസര്‍കോട് ജ്വാല കരുവാക്കോടിന്റെ മൊനേര്‍ മാനുഷ് അവതരിപ്പിക്കും . ഇ.വി ഹരിദാസ് ആണ് ഇത് നാടകമാക്കിയത്. ബുധനാഴ്ച രാവിലെ 10 മണിക്ക് ചില്‍ഡ്രന്‍സ് തിയേറ്റര്‍ വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളും നാടകരംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന കുട്ടികള്‍ക്കൊരു നാടകപാഠം പരിപാടി നടക്കും. രമേഷ്‌കാവില്‍, വിജേഷ് കെ.വി, കബനി എന്നിവര്‍ പങ്കെടുക്കും.
രാവിലെ 11.30 ന് പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന നിശ്ശബ്ദ വസന്തം എന്ന നാടകം വേദിയിലെത്തും. റെയ്ച്ചല്‍ കള്‍സന്റെ പ്രശസ്തമായ പുസ്തകത്തെ അവംലബമാക്കിയാണ് നാടകം. വൈകിട്ട് 6 മണിക്ക് മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്ററിന്റെ ചില്ലറ സമരം അരങ്ങേറും. അരുണ്‍ലാല്‍ ആണ് സംവിധാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക