|    Feb 23 Fri, 2018 4:15 pm
FLASH NEWS
Home   >  Sports  >  Football  >  

ബിബിസി ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മുഹമ്മദ് സലാഹിന്

Published : 12th December 2017 | Posted By: vishnu vis

ലണ്ടന്‍: ബിബിസിയുടെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലിവര്‍പൂളിന്റെ ഈജിപ്ത്യന്‍ താരം മുഹമ്മദ് സലാഹിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രകടനവും ഈജിപ്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പ്രകടനവും വിലയിരുത്തിയാണ് സലാഹിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. റോമയില്‍ നിന്ന് 39  മില്യന്‍ ഡോളറ#േിന് ലിവര്‍പൂളിലേക്കെത്തിയ സലാഹാണ് ഈ സീസണിലെ ചെമ്പടയുടെ ടോപ്‌സ്‌കോറര്‍. 25 കാരനായ സലാഹ് ലിവര്‍പൂളിന് വേണ്ടി 25 മല്‍സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് ഈ സീസണില്‍ നേടിയെടുത്തത്. പ്രീമിയര്‍ ലീഗില്‍ 13 ഉം ചാംപ്യന്‍സ് ലീഗില്‍ ആറ് ഗോളുകളുമാണ് സലാഹിന്റെ സമ്പാദ്യം.കൂടാതെ  ആഫ്രിക്കന്‍ കപ്പ് നാഷന്‍സ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഈജിപ്തിനെ ഫൈനലിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് സലാഹ് വഹിച്ചത്. ‘ഞാന്‍ ആരേയും പിന്തുടരുന്നില്ല. എന്റേതായ വഴിയിലൂടെ നേട്ടമുണ്ടാക്കാനാണ് എനിക്ക് ഇഷ്ടം. അടുത്തവര്‍ഷവും അവാര്‍ഡ് സ്വന്തമാക്കാനായി ശ്രമിക്കും.’ പുരസ്‌കാരമേറ്റുവാങ്ങി സലാഹ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss