|    Oct 21 Sun, 2018 7:49 pm
FLASH NEWS

ബിബിന്‍ വധത്തിന് പ്രതികാരം ചെയ്യും: മുസ്‌ലിം നേതാക്കളെ അപായപ്പെടുത്താന്‍ ആര്‍എസ്എസ് നീക്കം

Published : 17th September 2017 | Posted By: mi.ptk

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിബിന്‍ കൊലക്ക് പകരം മുസ്‌ലിം നേതാക്കളെ അപായപ്പെടുത്താന്‍ ആര്‍എസ്എസ് പദ്ധതിയെന്ന് മലപ്പുറം ജില്ലയിലെ രഹസ്യന്വേഷണ വിഭാഗം ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് റിപോര്‍ട്ട് അയച്ചു. തിരൂരില്‍ ഈയടുത്ത് കൊല്ലപെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിബിന്റെ വധത്തിന് പകരം മുസ്‌ലിം നേതാക്കളെ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സ്പഷ്യല്‍ ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് നല്‍കിയിരിക്കുന്നത്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കോട്ടക്കല്‍ ഭാഗങ്ങളിലെ മുസ്്‌ലിം നേതാക്കളെയാണ് ആര്‍എസ്എസ് ഉന്നം വെച്ചിരിക്കുന്നത്. ഇതിനായി ജില്ലയിലെ തിരൂരില്‍ തന്നെയുള്ള ഉന്നത നേതാവിനെയാണ് ആര്‍എസ്എസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലെ അക്രമി സംഘങ്ങളെ രണ്ട് തവണ വിളിച്ച് കൂട്ടിയതായും വ്യക്തമായ വിവരം രഹസ്യാന്വേഷണ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ജില്ലക്ക് പുറത്ത് നിന്നുള്ള പ്രധാന ആര്‍എസ്എസ് നേതാക്കളും ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ആര്‍എസ്എസിനെയും സംഘപരിവാരത്തേയും നിരന്തരം വിമര്‍ശിക്കുന്ന മുസ്‌ലിം സംഘടന നേതാക്കളെ അപായപെടുത്താനാണ് തീരുമാനം. ഇത്തരത്തില്‍ ഭീഷണിയുള്ള നേതാക്കളോട് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം അക്രമങ്ങളിലൂടെ മലപ്പുറം ജില്ലയെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ് കോപ്പ് കൂട്ടുന്നത്. ജില്ലയിലെ പല ഭാഗത്തും ആയുധങ്ങള്‍ ഇതിനോടകം സംഭരിച്ചിട്ടുണ്ട്. എന്നാല്‍ ഇവ റെയ്ഡ് നടത്തി പിടിച്ചെടുക്കാത്തത് സ്ഥിതിഗതികള്‍ ഗുരുതരമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ മുസ്്‌ലിംപക്ഷത്ത് നിന്നും കനത്ത തിരിച്ചടി ആര്‍എസ്എസിനെതിരെ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ആഭ്യന്തര വകുപ്പ് വലിയ ഗൗരവത്തിലെടുത്തിട്ടുണ്ട്. അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആര്‍എസ്എസിനെ ജില്ലയില്‍ കയറൂരിവിട്ടാല്‍ മലപ്പുറം ജില്ല വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തലില്‍ അടുത്ത ദിവസം ഉന്നതതല പോലിസ് യോഗം വിളിച്ചു ചേര്‍ക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലയില്‍ സമാധാനം നിലനിര്‍ത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി പോലിസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. ആര്‍എസ്എസിന്റെ കൊലക്കത്തി വീണ്ടുമുയര്‍ന്നാല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്ന ഭയവും ആഭ്യന്തര വകുപ്പിനുണ്ട്. അത് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് കാരണമാകുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss