|    Oct 17 Wed, 2018 7:29 am
FLASH NEWS

ബിബിന്‍ വധക്കേസിന്റെ മറവില്‍ ട്രാവല്‍സ് അടച്ചുപൂട്ടിക്കാന്‍ ശ്രമം

Published : 12th September 2017 | Posted By: fsq

 

പൊന്നാനി: ഫൈസല്‍ വധക്കേസിലെ പ്രതിയായ ബിബിനെ കൊലപ്പെടുത്തിയതില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് ചങ്ങരംകുളത്തുള്ള ഷാട്രാവല്‍സ് അടച്ചുപൂട്ടാനുള്ള പോലീസ് നീക്കത്തെ നീക്കത്തെ നിയപരമായി ചെറുക്കുമെന്ന് ട്രാവല്‍സ് ഉടമകള്‍. നുണപ്രചരണങ്ങള്‍ നടത്തിയാണ് ട്രാവല്‍സ് അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകനായ ഹസ്സന്‍ ചിയാനൂരിനെ ചങ്ങരംകുളത്തു നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെ ഹസ്സന്‍ പ്രവര്‍ത്തിച്ചിരുന്ന ഷാ ട്രാവല്‍സാണ് ഗൂഢാലോചന കേന്ദ്രം എന്നും അതടച്ചുപൂട്ടാന്‍ പോലിസ് ശ്രമിക്കുന്നത്. പോലീസ് അന്വേഷണവുമായി വരുമ്പോള്‍ ട്രാവല്‍സിന്റെ ലൈസന്‍സ് പുതുക്കിയിരുന്നില്ല. പരിശോധനയി ല്‍ ഇതു കണ്ടെത്തിയ പോലീസ് ഈ കാരണവും കൂട്ടിച്ചേര്‍ത്ത് ട്രാവല്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ട്രാവല്‍സില്‍ കൊലപാതക ഗൂഡാലോചന നടന്നുവെന്ന കള്ളത്തരങ്ങള്‍ ഉന്നയിച്ച് നുണപ്രചരണങ്ങളുമായാണ്  സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുഐക്യവേദിയുടെ പേരിലാണ് ട്രാവല്‍സ് അടച്ചുപൂട്ടാന്‍ പ്രതിഷേധജാഥകള്‍ സംഘടിപ്പിക്കുന്നത്. കൊലപാതക കേസിലുള്‍പെട്ട ഒരു പ്രതിക്ക് സിം എടുത്തു നല്‍കിയെന്നും ആസ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ല എന്നുമുള്ള വാദങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.ട്രാവല്‍സിന്റെ പേരില്‍ അങ്ങിനൊരു സിം എടുത്തിട്ടില്ല എന്നും ട്രാവല്‍സ് മാനേജ്‌മെന്റ് തെളിവുസഹിതം വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ല എന്നതാണ് മറ്റൊരു കാരണം. സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ വിദേശത്തായിരുന്നതിനാലാണ് ലൈസന്‍സ് പുതുക്കാതിരുന്നതന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായിട്ടും അറസ്റ്റിലായ  ഹസനോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാനും ഈ സംഭവത്തെ മറയാക്കി  ഷാട്രാവല്‍സ് എന്ന സ്ഥാപനത്തിനു നേരെ നുണപ്രചരണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ സംഘടനകളും പോലീസും ചെയ്യുന്നതെന്നും സംഘപരിവാര്‍ സംഘടനകളുടെ നിറം പിടിപിടിച്ച കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വാര്‍ത്താ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ട്രാവല്‍സ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss