|    Jul 22 Sun, 2018 11:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിബിന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍

Published : 8th September 2017 | Posted By: fsq

 

തിരൂര്‍: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ കുണ്ടില്‍ ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോക്കൂര്‍ കോഴിക്കര വളപ്പില്‍ മുഹമ്മദ് ഹസ്സന്‍ (26) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഹമ്മദ് ഹസ്സന്‍ കേസിലെ 10ാം പ്രതിയാണ്- പോലിസ് പറഞ്ഞു. ആഗസ്ത് 24ന് രാവിലെ ഏഴരയോടെയാണ് ബിപി അങ്ങാടിക്ക് സമീപം പുളിഞ്ചോടില്‍ ബിബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ സംഘമാണ് ബിബിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ വിവരം. 2016 നവംബറിലാണ് ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss