|    Jul 22 Sun, 2018 8:45 am
FLASH NEWS
Home   >  National   >  

ബിപ്ലബ്കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മാണിക് സര്‍ക്കാരിനെ നേരിട്ടെത്തി ക്ഷണിച്ച് ബിജെപി നേതാക്കള്‍

Published : 9th March 2018 | Posted By: sruthi srt

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ സിപിഎം ഓഫിസിലെത്തി ക്ഷണിച്ച് ബിജെപി നേതാക്കള്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിപ്ലബ്കുമാര്‍ ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവും
ബിപ്ലബ് കുമാര്‍ ദേബും എത്തിയത്.

ത്രിപുരയില്‍ സിപിഎം ഓഫിസുകളും നേതാക്കളുടെ പ്രതിമകളും അക്രമങ്ങള്‍ക്കിരയാകുന്നതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവായ മാണിക് സര്‍ക്കാരിനെ പ്രത്യേകമായി ക്ഷണിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss