|    May 28 Sun, 2017 6:49 am
FLASH NEWS

ബിപിസിഎല്‍ പ്ലാന്റിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി

Published : 10th January 2016 | Posted By: SMR

തൃപ്പൂണിത്തുറ: അമ്പലമേട് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളിസമരം ഒത്തുതീര്‍പ്പായി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച സമരമാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനിച്ചത്. സമരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച സിലിണ്ടര്‍ വിതരണം നിലച്ചിരുന്നു. വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിലിണ്ടര്‍ ഹാന്‍ഡ്‌ലിങ് തൊഴിലാളികളാണ് സമരം നടത്തിയത്. ഇന്നലെ രാവിലെ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പായത്. പകുതി ശമ്പളം തിങ്കളാഴ്ച നല്‍കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. 10 ദിവസത്തിനുള്ളില്‍ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ധാരണയായി. തൊഴിലാളികള്‍ക്ക് കരാറുകാരനാണ് ശമ്പളം നല്‍കിയിരുന്നത്. നഷ്ടം കാരണം ശമ്പളം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു കരാറുകാരന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day