|    Oct 19 Thu, 2017 3:37 am
FLASH NEWS
Home   >  Kerala   >  

ബിപിന്‍ വധക്കേസ്: ഒരാള്‍കൂടി അറസ്റ്റില്‍

Published : 5th October 2017 | Posted By: mi.ptk

തിരൂര്‍: തിരൂര്‍ ബിപിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ അഞ്ചാപ്രതിസ്ഥാനത്തുള്ളയാളാണ് പിടിയിലായത്. ഇയാള്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിന് ശേഷം ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
ആഗസ്ത് 24ന് രാവിലെ ബിപി അങ്ങാടിക്ക് സമീപം പുളിഞ്ചോടില്‍ ബിബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
2016 നവംബറില്‍ ഇസ്‌ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ബിബിന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക