|    Jul 22 Sun, 2018 2:56 am
FLASH NEWS
Home   >  Kerala   >  

ബിപിന്‍ വധക്കേസില്‍ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

Published : 1st September 2017 | Posted By: G.A.G

തിരൂര്‍ : ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിപിന്‍ (24) വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് എഴുപത്തഞ്ചോളം പേരെ പോലിസ് ചോദ്യം ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 20 പേരെയാണ് ചോദ്യം ചെയ്തത.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇന്നലെ തിരൂരില്‍ എത്തിയിരുന്നു. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, തിരൂര്‍ സിഐ എം കെ ഷാജി, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss