|    Jul 20 Fri, 2018 4:54 am
FLASH NEWS
Home   >  Kerala   >  

ബിപിന്‍ വധം: പ്രതികള്‍ പിടിയില്‍

Published : 1st September 2017 | Posted By: mi.ptk

തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍പടി സ്വദേശി കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിപിന്‍ (24) വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പിടിയിലായതായി സൂചന. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 75 പേരെ പോലിസ് ഇതുവരെ ചോദ്യം ചെയ്തു. കൃത്യം നടത്തിയവരെന്ന് സംശയിക്കുന്ന 15 പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 20 പേരെയാണ് ചോദ്യം ചെയ്തത്. പ്രതികള്‍ക്ക് ആയുധം പണിതു നല്‍കിയെന്ന് കരുതുന്ന കൊല്ലപ്പണിക്കാരനെയും പോലിസ് ചോദ്യം ചെയ്തു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ തൃപ്രങ്ങോട്, മംഗലം, ആലിങ്ങല്‍ സ്വദേശികളാണെന്നാണ് വിവരം. ഇക്കഴിഞ്ഞ 24നു രാവിലെ ഏഴരയോടെയാണ് ബിപിന്‍ കൊല്ലപ്പെട്ടത്. അന്നു മുതല്‍ പഴുതടച്ച അന്വേഷണമാണ് പോലിസ് നടത്തിവരുന്നത്. കൃത്യത്തിന്റെ ആസൂത്രണം അന്വേഷണത്തെയും ഇടയ്ക്ക് ബാധിച്ചിരുന്നു. ഇത് മറികടന്നാണ് അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക് എത്തിയതെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി വല വിരിച്ചിരിക്കുകയാണ് പോലിസ്. അന്വേഷണ പുരോഗതി വിലയിരുത്താനായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇന്നലെ തിരൂരില്‍ എത്തിയിരുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ബിപിന്‍ വീട്ടില്‍ നിന്നിറങ്ങിയതു മുതല്‍ പ്രതികളുടെ നിരീക്ഷണത്തിലായിരുന്നു. കൊല നടത്തേണ്ടതും രക്ഷപ്പെടേണ്ട സ്ഥലവും പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അന്വേഷണം നേരായ ദിശയിലാണെന്നും യഥാര്‍ഥ പ്രതികളിലേക്കു അന്വേഷണം പുരോഗമിക്കുന്നതായും തിരൂര്‍ ഡിവൈഎസ്പി വി എ ഉല്ലാസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, തിരൂര്‍ സിഐ എം കെ ഷാജി, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss