|    Oct 16 Tue, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിപിന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും, ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖുമായ തൃപ്രങ്ങോട് കുണ്ടില്‍ ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐങ്കലം കാടഞ്ചേരിയിലെ തോട്ടുപാടത്ത് മുഹമ്മദ് അഷ്‌റഫ് (49) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു. അഷ്‌റഫിന്റെ പേരിലുള്ള കുറ്റം പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ്.  കൊലപാതക വിവരം അറിഞ്ഞിട്ടും, പോലിസിനെ അറിയിച്ചില്ല എന്ന കുറ്റം ചുമത്തി സ്ത്രീയെ അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരിക്കുകയാണ്. ഭാര്യയെ അറസ്റ്റ് ചെയ്ത് ഭര്‍ത്താവിനെ സമ്മര്‍ദത്തിലാക്കാനുള്ള പോലിസ് പദ്ധതി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ സ്വീകരിച്ചിരുന്ന നിലപാടുകളും ബിപിന്‍ വധക്കേസില്‍ സ്വീകരിക്കുന്ന നിലപാടുകളും ജനങ്ങള്‍ക്കിടയില്‍ പോലിസിനെതിരേയുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബിപിന്‍ വധക്കേസിലെ ഗൂഢാലോചനയുടെ പേരില്‍ രണ്ട് സ്ഥാപനങ്ങളും ഒരു വീടും പോലിസ് പൂട്ടി. എന്നാല്‍, ഫൈസല്‍ വധത്തില്‍ ഗൂഢാലോചന നടന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss