|    Dec 10 Mon, 2018 5:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിപിന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

തിരൂര്‍: ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞി പുല്ലാട്ട് ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ കുണ്ടില്‍ ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പൊന്നാനി നരിപ്പറമ്പ് പൊന്നാംകുണ്ടില്‍ മുഹമ്മദ് റാഫി(42)യെയാണ് താനൂര്‍ സിഐ അലവിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും വിവരം പോലിസിനോട് മറച്ചുവച്ചുവെന്നുമാണ് റാഫിക്കെതിരായി ചുമത്തിയ കുറ്റം. ഇയാള്‍ കേസില്‍ 13ാം പ്രതിയാണ്. ഇതോടെ ഈ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായി. താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നു പോലിസ് പറഞ്ഞു. ആഗസ്ത് 24ന് രാവിലെ ബിപി അങ്ങാടിക്കു സമീപം പുളിഞ്ചോടില്‍ ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലിസ് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് ബിപിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. 2016 നവംബറിലാണ് ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss