|    Oct 17 Wed, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിപിന്‍ വധം : ഒരാള്‍ കൂടിഅറസ്റ്റില്‍

Published : 25th September 2017 | Posted By: fsq

 

തിരൂര്‍: ഇസ്‌ലാം മതം സ്വീകരിച്ച കൊടിഞ്ഞി പുല്ലാട്ട് ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ കുണ്ടില്‍ ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നരിപ്പറമ്പ് ഐങ്കലം സ്വദേശി തടത്തില്‍ സൈനുദ്ദീന്‍ (36) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നും ഒളിവില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നുമാണ് സൈനുദ്ദീനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ ഈ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പതു പേര്‍ അറസ്റ്റിലായി. ആഗസ്ത് 24ന് രാവിലെ ഏഴരയോടെ ബിപി അങ്ങാടിക്ക് സമീപം പുളിഞ്ചോടില്‍ ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2016 നവംബറിലാണ് ഇസ്‌ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss