|    Oct 15 Mon, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബിപിന്‍ റാവത്തിന്റെ പ്രസ്താവന : വിമര്‍ശനവുമായി ചൈന

Published : 8th September 2017 | Posted By: fsq

 

ബെയ്ജിങ്: ചൈനയ്ക്കും പാകിസ്താനുമെതിരേ ഇന്ത്യയ്ക്ക് ഒരുമിച്ചു പോരാടേണ്ടിവരുമെന്ന കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രതികരണത്തിനെതിരേ വിമര്‍ശനവുമായി ചൈന. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച ധാരണകള്‍ക്കു വിരുദ്ധമാണ് ഇന്ത്യന്‍ കരസേനാ മേധാവിയുടെ പരാമര്‍ശമെന്ന് ചൈനീസ് വക്താവ് ഗെങ് ഷുവാങ് പ്രതികരിച്ചു. വെറും രണ്ടു ദിവസം മുമ്പു മാത്രമാണ് ഇരുരാജ്യങ്ങളും പരസ്പരം വികസനത്തിനാണ് സഹായിക്കുകയെന്നും ഭീഷണിയാവില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും പ്രഖ്യാപിച്ചത്്. എന്നാല്‍, കരസേനാ മേധാവിയുടെ പ്രസ്താവന ഈ ധാരണയില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. കരസേനാ മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രതികരണം സാധാരണ സംഭാഷണങ്ങള്‍ക്കിടയിലുണ്ടായ പരാമര്‍ശം മാത്രമാണോ, അതോ ചര്‍ച്ചകള്‍ക്കു ശേഷവും ഇന്ത്യയുടെ നിലപാട് ഇതുതന്നെയാണോ എന്ന് തനിക്കു വ്യക്തമല്ലെന്നും ഗെങ് ഷുവാങ് പറഞ്ഞു. ചൈനയിലെ സിയാമെനില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മോദി ജിന്‍പെങുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ ത്രിരാഷ്ട്ര അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചിരുന്നു. ഭാവിയില്‍ അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി പരിശ്രമിക്കുമെന്നും മോദിയും ജിന്‍പെങും പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss