|    Dec 13 Wed, 2017 8:17 pm
FLASH NEWS

ബിപിഎല്‍ വിഭാഗക്കാര്‍ക്ക് രക്തം സൗജന്യമായി നല്‍കും

Published : 17th July 2016 | Posted By: SMR

തൃശൂര്‍: ജില്ലാ ഭരണകൂടവും തൃശ്ശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപ് ജില്ലാ കലക്ടര്‍ വി രതീശന്‍ ഉദ്ഘാടനം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ജില്ലാ പ്രസിഡന്റ് കെ ബി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി എസ് ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ശേഖരിച്ച് ഐഎംഎ രക്തബാങ്കിന് കൈമാറുന്ന രക്തം ബിപി——എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. വി ——കെ ഗോപിനാഥിനെ യോഗത്തില്‍ ആദരിച്ചു. എഡിഎം സി കെ അനന്തകൃഷ്ണന്‍ സ്വാഗതവും ലയണ്‍സ് ക്ലബ് അംഗം ബെന്നി പി ഇമ്മട്ടി നന്ദിയും പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ നിരവധി ജീവനക്കാര്‍ മൊബൈല്‍ ലാബിലെത്തി രക്തദാനം ചെയ്തു . 38 ലക്ഷം രൂപ ചെലവഴിച്ച് ലയണ്‍സ് ക്ലബ്ബ് സജ്ജമാക്കിയിട്ടുളള മൊബൈല്‍ ലാബിലാണ് ദാതാക്കളില്‍ നിന്ന് രക്തം സ്വീകരിച്ചത്. ഒരേ സമയം നാലു പേരില്‍ നിന്ന് രക്തം ശേഖരിക്കാനുളള സംവിധാനമാണ് മൊബൈല്‍ ലാബിലുളളത്.
ലയണ്‍സിന്റെ ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ക്യാംപ് ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ പറഞ്ഞു. ദാതാവിനെ പരിശോധിക്കാനും രക്തം പൂര്‍ണ്ണ സുരക്ഷയോടെ ശീതീകരിച്ച് സൂക്ഷിക്കാനുളള സംവിധാനവും ലാബിലുണ്ട്. രക്തദാനത്തിന് ശേഷം ദാതാവിന് വിശ്രമിക്കാനുളള സൗകര്യങ്ങളും സജ്ജമാക്കിയാണ് ലാബ് ഒരുക്കിയിട്ടുളളത്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മൊബൈല്‍ ലാബ് പര്യടനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക