|    Nov 24 Fri, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിപിഎല്‍ കാര്‍ഡ് നിലനിര്‍ത്തണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരേ യുഡിഎഫ് സമരം ശക്തമാക്കുന്നു

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ അടുത്തമാസം അഞ്ചിന് തലസ്ഥാനത്ത് പതിനായിരത്തില്‍പ്പരം പേരെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. എ കെ ആന്റണി, പാണക്കാട് ഹൈദരലി തങ്ങള്‍, എം പി വീരേന്ദ്രകുമാര്‍ തുടങ്ങി നേതാക്കളെല്ലാം പങ്കെടുക്കും.
എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കും. കണ്‍വന്‍ഷന് മുന്നോടിയായി 17ന് ജില്ലാ യുഡിഎഫ് യോഗങ്ങള്‍ ചേരുമെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 മുതല്‍ 30 വരെ 1000 പഞ്ചായത്തുകളില്‍ പൊതുയോഗങ്ങള്‍ നടത്താനും തീരുമാനിച്ചു. അടുത്ത യുഡിഎഫ് യോഗം ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.
ബിപിഎല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തണമെന്ന് യുഡിഎഫ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അരി ഒഴിച്ചുള്ള പഴയ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ ബിപിഎല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തണം. സര്‍ക്കാര്‍ മുന്നോട്ടുവച്ച കേരളാ ബാങ്കെന്ന ആശയം യുഡിഎഫ് അംഗീകരിക്കില്ലെന്നും എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും പി പി തങ്കച്ചന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ കൈവശമുള്ള 14 ജില്ലാ ബാങ്ക് പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളാ ബാങ്കെന്ന ആശയം. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തികമേഖലയായ സഹകരണബാങ്കുകളുടെ സമ്പത്ത് കൊള്ളയടിച്ച് സര്‍ക്കാരിനിഷ്ടംപോലെ ചെലവുചെയ്യാനും അതുവഴി അഴിമതി നടത്താനുമാണു കേരള ബാങ്കിലൂടെ നീക്കം നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക