|    Sep 26 Wed, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബിന്‍ ലാദിന്‍ വധം യുഎസിനെ സഹായിച്ച ഡോക്ടറെമോചിപ്പിക്കില്ലെന്ന് പാകിസ്താന്‍

Published : 19th January 2017 | Posted By: fsq

ഇസ്‌ലാമബാദ്: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിനെ വധിക്കുന്നതില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കില്ലെന്ന് പാകിസ്താന്‍. തടവു ജീവിതം നയിക്കുന്ന ഇയാളെ യുഎസിനു കൈമാറില്ലെന്നും പാക് നിയമമന്ത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2011 മെയില്‍ വടക്കന്‍ പാക് നഗരമായ ആബട്ടാബാദിലേക്ക് കടന്നു കയറിയാണ് യുഎസ് മറീനുകള്‍ ലാദിനെ വധിച്ചത്്. ഇതിനു നിര്‍ണായക പങ്ക് വഹിച്ച ഡോക്ടറെ വീരനെന്നാണ് യുഎസ് വിശേഷിപ്പിച്ചതെങ്കിലും ലാദിന്‍ വധത്തിനു പിന്നാലെ പാക് സൈന്യം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ വാക്‌സിനേഷന്‍ ക്യാംപ് നടത്തി ബിന്‍ലാദിനെക്കുറിച്ചുള്ള ഡിഎന്‍എ വിവരങ്ങള്‍ ശേഖരിച്ചു സിഐഎക്ക് നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് ഡോ. അഫ്രീദിയെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. സായുധസംഘമായ ലശ്കറെ ഇസ്‌ലാമില്‍ അംഗമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ 2012ലാണ് ഇയാളെ 33 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. 2013ല്‍ ഇയാളുടെ തടവുശിക്ഷ കോടതി റദ്ദാക്കിയെങ്കിലും എട്ട് വര്‍ഷം മുമ്പ് മരിച്ച രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ജയിലില്‍ തന്നെ പാര്‍പ്പിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss