|    Nov 25 Sat, 2017 5:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബിന്‍ ലാദിന്റെ 47000 രേഖകള്‍ സിഐഎ പുറത്തുവിട്ടു

Published : 3rd November 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് സൈന്യം കൊലപ്പെടുത്തിയ അല്‍ഖാഇദ സ്ഥാപകന്‍ ഉസാമാ ബിന്‍ ലാദിന്‍ കശ്മീരിലെ സംഭവ വികാസങ്ങളും 2008ലെ മുംബൈ ആക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിചാരണയും സശ്രദ്ധം വീക്ഷിച്ചിരുന്നതായി റിപോര്‍ട്ട്്്. സിഐഎ ഇന്നലെ പുറത്തുവിട്ട ബിന്‍ ലാദിന്റേതെന്നവകാശപ്പെടുന്ന 47000 രേഖകളിലാണ് ഇക്കാര്യം പറയുന്നത്. 2011ല്‍ പാകിസ്താനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തില്‍  ലാദിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പിടിച്ചെടുത്ത രേഖകളില്‍പ്പെട്ടതാണിതെന്ന് സിഐഎ വ്യക്തമാക്കി. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില പ്രസിദ്ധീകരണങ്ങള്‍ വായിക്കാറുണ്ടായിരുന്നുവെന്നും സിഐഎ രേഖകള്‍ വ്യക്തമാക്കുന്നു. 2009 നവംബര്‍ 6ന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധികരിച്ച “ഉമര്‍ശൈഖിനെ നിയന്ത്രിച്ച ഇല്യാസ് കശ്മീരി ഹെഡ്‌ലിയേയും നിയന്ത്രിച്ചു” എന്ന ലേഖനവും ലാദിന്റെ കംപ്യൂട്ടറില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തകളടക്കം  ഇല്യാസ് കശ്മീരിയെയും ഹെഡ്‌ലിയെയും കുറിച്ചുളള മറ്റു ലേഖനങ്ങളും കണ്ടെത്തിയുട്ടുണ്ട്്. ലാദിന്് കശ്മീര്‍ വിഷയത്തില്‍ പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നതായാണ് ഇത് വ്യക്തമാക്കുന്നതെന്നും സിഐഎ അറിയിച്ചു. ലാദിന്റെ ഡയറി കുറിപ്പുകളും മകന്റെ വിവാഹ വീഡിയോയും സിഐഎ പുറത്തുവിട്ട രേഖകളില്‍പ്പെടും. 18000 രേഖകള്‍, 7900 ഓഡിയോകളും ഫോട്ടോകളും, 10,000ല്‍ അധികം വീഡിയോ എന്നിവയാണ് സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പുറത്തുവിട്ടത്. ലാദിന് ബ്രിട്ടണിലെ ഹാരി രാജകുമാരനെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ചില രേഖകള്‍ ദേശസുരക്ഷ മുന്‍നിര്‍ത്തി പ്രസിദ്ധീകരണത്തില്‍ നിന്നു ഒഴിവാക്കിയതായും സിഐഎ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക