|    Dec 10 Mon, 2018 1:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബിന്‍ ലാദിനെ ഒളിച്ചുതാമസിപ്പിച്ചവര്‍ വിഡ്ഢികള്‍: ട്രംപ്‌

Published : 21st November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദിനെ വളരെ മുമ്പു തന്നെ പിടികൂടുമായിരുന്നുവെന്നും അദ്ദേഹത്തെ ഒളിച്ചു താമസിപ്പിച്ചവര്‍ വിഡ്ഢികളാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്താന്‍ സഹകരിക്കാത്തതുകൊണ്ടാണ് ബിന്‍ ലാദിനെ പിടികൂടാന്‍ വൈകിയതെന്നു ട്രംപ് അഭിപ്രായപ്പെട്ടത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു മുമ്പു തന്റെ പുസ്തകത്തില്‍ ബിന്‍ ലാദിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. “പാകിസ്താന് ബില്യണ്‍ കണക്കിനു ഡോളറുകള്‍ നല്‍കിയിട്ടും അവര്‍ അയാളെ വിട്ടുതന്നില്ല, വിഡ്ഢികള്‍’- ട്രംപ് പറഞ്ഞു. ബിന്‍ ലാദിന്‍ പാകിസ്താനില്‍ താമസിച്ചിരുന്ന കെട്ടിടത്തേയും അദ്ദേഹം പരിഹസിച്ചു. നല്ല ബംഗ്ലാവെന്ന് അവര്‍ കരുതുന്ന ഒരു സ്ഥലത്താണ് അയാള്‍ ജീവിച്ചിരുന്നത്. താന്‍ ഇതിലും നല്ല ബംഗ്ലാവ് കണ്ടിട്ടുണ്ടെന്നു പറഞ്ഞ ട്രംപ് പക്ഷേ, ബിന്‍ലാദിന്‍ അവിടെ സുന്ദരമായി ജീവിച്ചിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍, ട്രംപിന്റെ പരാമര്‍ശത്തോടു വിയോജിച്ച മുന്‍ നേവി സീല്‍ ഉദ്യോഗസ്ഥനായ റോബര്‍ട്ട് ഓ നീല്‍ ട്വിറ്ററില്‍ കുറിച്ചത് ബിന്‍ ലാദിനെ പിടികൂടുക എന്നത് ഇരു രാജ്യങ്ങളുടെയും ആവശ്യമായിരുന്നുവെന്നാണ്.
യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശത്തോട് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും പ്രതികരിച്ചു. സായുധ സമരങ്ങളോട് കലഹിച്ച് നഷ്ടങ്ങള്‍ അനുഭവിച്ച പാകിസ്താന്‍പോലെ മറ്റൊരു രാജ്യത്തിന്റെ പേര് പറയാമോ എന്നു ഇംറാന്‍ ഖാന്‍ വെല്ലുവിളിച്ചു. 75,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 123 കോടി ഡോളറിലേറെ നഷ്ടം സംഭവിക്കുകയും ചെയ്ത യുദ്ധമായിരുന്നു അതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss