|    Mar 23 Thu, 2017 11:58 pm
FLASH NEWS

ബിന്‍ലാദിന്റെ ഭൂമി സംബന്ധിച്ച് അഭിപ്രായ ഭിന്നത

Published : 23rd July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ലാദിന്റെ കൈവശമുണ്ടായിരുന്ന ഭൂമി സംബന്ധിച്ച് പ്രാദേശിക ഭരണകൂടവും സൈന്യവും തമ്മില്‍ അഭിപ്രായഭിന്നത. ഭൂമി എന്താവശ്യത്തിന് ഉപയോഗിക്കണമെന്ന കാര്യത്തിലാണ് അഭിപ്രായഭിന്നതയുള്ളത്. കുട്ടികള്‍ക്കായുള്ള കളിസ്ഥലം നിര്‍മിക്കണമെന്ന് പ്രാദേശിക ഭരണകൂടവും ശ്മശാനം നിര്‍മിക്കണമെന്ന് സൈന്യവും ആവശ്യപ്പെടുന്നു.
ഖൈബര്‍ പക്തുംഖ്വ പ്രവിശ്യയിലുള്ള ഈ പ്രദേശത്തുവച്ചായിരുന്നു 2011ല്‍ യുഎസ് വ്യോമാക്രമണത്തില്‍ ലാദിന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവിടെ പാകിസ്താന്‍ സൈന്യം ചുറ്റുമതില്‍ നിര്‍മിക്കാന്‍ ആരംഭിച്ചിരുന്നു. 3,530 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്തിന് 2.85 ലക്ഷം ഡോളറോളമാണ് കമ്പോളവില. ലാദിന്റെ മരണശേഷം ഖൈബര്‍ പക്തുംഖ്വ പ്രവിശ്യാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് ഇവിടം.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക