|    Dec 10 Mon, 2018 4:14 pm
FLASH NEWS

ബിന്ദു പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പ്രധാന പ്രതി സെബാസ്റ്റ്യന്‍

Published : 15th August 2018 | Posted By: kasim kzm

ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കേസിലെ പ്രധാന പ്രതിയായ സെബാസ്റ്റ്യന്‍ ചേര്‍ത്തലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലോ വിദേശത്തോ ബിന്ദുപത്മനാഭന്‍ ജീവനോടെയുണ്ട്. സഹോദരന്‍ പ്രവീണാണ് ഇതിനു പിന്നില്‍. തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നുള്ള പോലിസിന്റെ ശ്രമം നടക്കില്ല. പ്രവീണിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ താന്‍ നുണ പരിശോധനയ്ക്കായി അനുവദിയ്ക്കൂവെന്നും സെബാസ്റ്റിയന്‍ പറഞ്ഞു.
2003ല്‍ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു വില്‍ക്കാനായി എത്തിയപ്പോഴാണ് ഇവരുമായി പരിചയത്തിലാകുന്നത്. പിതൃതുല്ല്യനായാണ് തന്നെ ബിന്ദുപത്മനാഭന്‍ കണ്ടിരുന്നത്. ആസ്തികളെക്കാളുപരി കോടിക്കണക്കിന് രൂപയാണ് ബിന്ദുവിന് കടമുണ്ടായിരുന്നത്.
എറണാകുളത്തെ വസ്തു വില്‍പ്പന നടത്തിയെന്നത് ശരിയാണ്. ശാരീരികമായും മാനസികമായും അവര്‍ നല്ല അവസ്ഥയിലല്ലായിരുന്നതു കൊണ്ടാണ് വസ്തു വില്‍പ്പന പൂര്‍ണമായും തന്നെ ഏല്‍പ്പിച്ചത്. 39 ലക്ഷം രൂപക്കു അന്ന് വസ്തു വിറ്റെങ്കിലും ബിന്ദുവിനുണ്ടായിരുന്ന കോടികണക്ക് രൂപയുടെ ബാധ്യത കുറച്ച് തീര്‍ക്കാന്‍ മാത്രമാണ് ആ പണം ഉപയോഗിക്കാനായത്.
സ്ഥലവില്‍പ്പനയിലെ കമ്മീഷന്‍ താന്‍ കൈപ്പറ്റിയിരുന്നു. വല്ലപ്പോഴുമൊക്കയാണ് പിന്നീട് ബിന്ദുപത്മനാഭനെ കണ്ടിരുന്നത്. മദ്യത്തിനും മയക്ക് മരുന്നിനും അടിമയായിരുന്ന ബിന്ദു മൊബൈല്‍ ഫോണ്‍ േ
പാലും ഉപയോഗിച്ചിരുന്നില്ല. 2017 സെപ്തംബറിലാണ് അവസാനമായി താനുമായി കാണുന്നത്. തന്റെപേരില്‍ വസ്തുവോ മറ്റ് ആസ്തികളോ ഒന്നും തന്നെയില്ല. കേസില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ തന്റെ വക്കീല്‍ പറഞ്ഞതുകൊണ്ടാണ് ഒളുവില്‍ പോയ താന്‍ പിന്നീട് ഒന്നാം പ്രതി സ്ഥാനത്ത് വന്നതെന്നും സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss