|    Dec 11 Tue, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിന്ദു തങ്കം കല്യാണിക്കു നേരെ ആക്രമണം: മൗലികാവകാശത്തെ ഹനിക്കുന്ന നടപടി-എന്‍സിഎച്ച്ആര്‍ഒ

Published : 21st November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ബിന്ദു തങ്കത്തിന് നേരെ നടന്ന ആക്രമണം മൗലികാവകാശത്തെ ഹനിക്കുന്ന നടപടിയാണെന്ന് എന്‍സിഎച്ച്ആര്‍ഒ. സ്ത്രീ പ്രവേശനത്തില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് സംസ്ഥാന സര്‍ക്കാരും ഭരണഘടനയേക്കാള്‍ അഭികാമ്യം വിശ്വാസമാണെന്ന് കേന്ദ്രസര്‍ക്കാരും വീരവാക്യം പറയുമ്പോഴാണ് ബിന്ദു തങ്കത്തെപ്പോലുള്ള സ്ത്രീകള്‍ വേട്ടയാടപ്പെടുന്നത്. ഇത് അനുവദനീയമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കി. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ മലര്‍ത്തിയടിക്കാന്‍ ശബരിമല വിഷയം ആയുധമാക്കുകയാണ് ഇടതുപക്ഷവും ബിജെപിയുമെന്നും ശിവന്‍കുട്ടി പറഞ്ഞു. വിശ്വാസം പുലര്‍ത്തിയതും ശബരിമലയ്ക്ക് പോയതും സുപ്രിംകോടതി വിധി മാനിച്ചിട്ടാണ്. അതിന്റെ പേരില്‍ പോലിസിലെ ക്രിമിനലുകളും സംഘപരിവാര ഗുണ്ടകളും തന്നെ വകവരുത്തുവാനുള്ള നീക്കം ഒരിക്കലും നീതിക്കു നിരക്കുന്നതല്ലെന്ന് ബിന്ദു എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss