|    Jul 24 Mon, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ബിന്ദുകൃഷ്ണയെ അപമാനിച്ച സിപിഎം നേതാവിനെതിരേ നടപടി വേണം’

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: വയോവൃദ്ധയെ പീഡിപ്പിച്ചതറിഞ്ഞ് അവരെ കാണാനെത്തിയ മഹിളാ കോ ണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയെ അപമാനിച്ച സിപിഎം നേതാവായ കടയ്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൃദ്ധയെ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിച്ചതറിഞ്ഞ് അവിടെ എത്തിയതായിരുന്നു ബിന്ദുകൃഷ്ണ. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ ബിന്ദുകൃഷ്ണയോട് തട്ടിക്കയറുകയും തടയുകയും കൈയേറ്റം ചെയ്യുകയുമാണുണ്ടായത്.
ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദ ലംഘിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകൃഷ്ണയെ അപമാനിച്ചത്. ഇത് പ്രാകൃതവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്. ഇതിനെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക