|    Oct 19 Fri, 2018 12:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിനാലെ സൃഷ്ടികളുടെ മാന്ത്രികത അനുഭവിച്ചറിഞ്ഞ് ചലച്ചിത്ര താരങ്ങള്‍

Published : 30th January 2017 | Posted By: fsq

 

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ മാന്ത്രികത അദ്ഭുതപ്പെടുത്തുന്നതാണെന്ന് പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ച മലയാള -ഹിന്ദി സിനിമാ താരങ്ങള്‍. മലയാള സിനിമാ താരങ്ങളായ മണിയന്‍പിള്ള രാജു, കുഞ്ചന്‍, ഹിന്ദി താരങ്ങളായ രജത് കപൂര്‍, വിനയ് പാഠക് എന്നിവരാണ് ബിനാലെ കാണാനെത്തിയത്. കഴിഞ്ഞയാഴ്ച ഷൂട്ടിങിന്റെ ഭാഗമായി പോര്‍ച്ചുഗല്ലില്‍ പോയപ്പോള്‍ അവിടത്തുകാരനായ ഒരാള്‍ കൊച്ചി ബിനാലെ സന്ദര്‍ശിച്ച അനുഭവം വിവരിച്ചുവെന്ന് മണിയന്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ പ്രദര്‍ശനം സ്വന്തം നാട്ടില്‍ നടന്നിട്ട് കാണാന്‍ പറ്റിയല്ലെന്നോര്‍ത്തപ്പോള്‍ സ്വയം ചെറുതായി. സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രദേശവാസികളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലം ചെലവഴിച്ച ഫോര്‍ട്ട്‌കൊച്ചി നടന്‍ കുഞ്ചന് ഗൃഹാതുരത്വത്തിന്റെ ഓര്‍മയാണ്. ബിനാലെയിലെ ഓരോ പ്രദര്‍ശനത്തിലും മാന്ത്രികമായ എന്തോ ഒന്നുണ്ട്. സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള വക ബിനാലെയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബിനാലെ കാണാനും കുഞ്ചനെത്തിയിരുന്നു. ഉത്തേജനം നല്‍കുന്ന അനുഭവങ്ങളാണ് ബിനാലെ തരുന്നതെന്ന് രജത് കപൂര്‍ പറഞ്ഞു. ഷേക്‌സ്പിയറെ അടിസ്ഥാനമാക്കിയുള്ള നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ കൂടിയായ രജത് കപൂറും വിനയ് പാഠക്കും കൊച്ചിയിലെത്തിയത്. വിവിധ വീക്ഷണങ്ങള്‍ക്ക് അവസരം നല്‍കുന്ന പരീക്ഷണ സ്വഭാവമുളള സൃഷ്ടികളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള കലാമണ്ഡലത്തില്‍ ബിനാലെയെ എത്തിക്കാന്‍ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും എടുത്ത ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വെറും ആറു വര്‍ഷംകൊണ്ട് ഇത്രയധികം പ്രശസ്തി ബിനാലെക്ക് ലഭിച്ചത് കലയോടുള്ള ഇവരുടെ സ്ഥായിയായ താല്‍പര്യം കൊണ്ടാണെന്നും രജത് കപൂര്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss