|    Oct 17 Tue, 2017 5:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിഡിജെഎസ് എന്‍ഡിഎയില്‍

Published : 4th March 2016 | Posted By: SMR

ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) എന്‍ഡിഎയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി ജെ പി നദ്ദ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് നളിന്‍ കട്ടീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ തങ്ങള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഖ്യം രൂപപ്പെട്ടതെന്ന് തുഷാര്‍ വ്യക്തമാക്കി. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദേശീയ നേതാക്കള്‍ 17ന് സംസ്ഥാനത്തെത്തും. തിരഞ്ഞെടുപ്പില്‍ സഖ്യം മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക