|    Jul 17 Tue, 2018 11:06 pm
FLASH NEWS
Home   >  Kerala   >  

ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കാനം രാജേന്ദ്രന്‍

Published : 23rd September 2017 | Posted By: mi.ptk

കോഴിക്കോട്: ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും കാനം പറഞ്ഞു.ബിഡിജെഎസ് ഇടത് മുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കാനത്തിന്റെ പ്രതികരണം.
ബിജെപിയുമായി ബിഡിജെഎസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലുള്ള കാനത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ്.
നേരത്തെ, ബിഡിജെഎസിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പടി കൂടി കടന്നുള്ള കാനത്തിന്റെ പ്രതികരണം. അതേസമയം എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss