|    Jul 19 Thu, 2018 3:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: എന്‍ഡിഎ വിടാനുള്ള കരുക്കള്‍ നീക്കുന്ന പശ്ചാത്തലത്തില്‍ ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി നേതൃത്വം. ഉപതിരഞ്ഞെടുപ്പു നടക്കുന്ന വേങ്ങരയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലും ബിഡിജെഎസ് പങ്കെടുക്കാതിരുന്നതോടെയാണു പ്രശ്‌നപരിഹാരത്തിനു ബിജെപി ശ്രമമാരംഭിച്ചത്. ബിഡിജെഎസ് നേതൃത്വവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തും. വേങ്ങര തിരഞ്ഞെടുപ്പു കണ്‍വന്‍ഷനു പുറമെ കഴിഞ്ഞയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിഡിജെഎസ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം എന്‍ഡിഎ നേതൃയോഗത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ യോഗത്തില്‍ പറഞ്ഞു. യോഗതീരുമാനങ്ങള്‍ ബിഡിജെഎസ് നേതാക്കളെ അറിയിക്കും. ഇതിനു പിന്നാലെ എന്‍ഡിഎയില്‍ തുടരുന്നതിലുള്ള അ—തൃപ്തി തുറന്നുപറഞ്ഞ ശേഷം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതും ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. നിലപാടുമാറ്റം പ്രതീക്ഷിക്കാമെന്നായിരുന്നു ഈ കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞത്. എന്‍ഡിഎയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ബിഡിജെഎസ് വേങ്ങരയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വീതംവച്ചപ്പോള്‍ ബിഡിജെഎസിനെ തഴഞ്ഞെന്നാണു നേതൃത്വത്തിന്റെ പ്രധാന പരാതി. മുന്നണിയില്‍ നേരിട്ട അവഗണന നിരവധി തവണ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ക്കപ്പുറം അനുകൂല സമീപനമുണ്ടായില്ല. ഈ മാസം 30നകം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മുന്നണി വിടാനാണു ബിഡിജെഎസിന്റെ തീരുമാനം. ഇതിനു പിന്നാലെ അല്‍ഫോന്‍സ് കണ്ണന്താനത്തിനു കേന്ദ്രമന്ത്രിസ്ഥാനം ന ല്‍കിയതും ബിഡിജെഎസിനെ ചൊടിപ്പിച്ചു. എന്നാല്‍, നാളെ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിനു ശേഷം ബിഡിജെഎസിന്റെ പരാതി ദേശീയ നേതൃത്വം പരിഗണിക്കുമെന്നാണു സംസ്ഥാന നേതൃത്വം നല്‍കുന്ന ഉറപ്പ്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss