|    Oct 21 Sun, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിഡിഎസ് പ്രവേശനം : എന്‍ആര്‍ഐ സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്റെ സ്ഥലം മാറ്റി

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: ബിഡിഎസ് കോഴ്‌സില്‍ ഒഴിവുണ്ടായിരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ നികത്തുന്നതിനായി സ്‌പോട്ട് അഡ്മിഷനായി നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റി. ഇന്നു രാവിലെ 10നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ നടത്തുമെന്ന് അറിയിച്ചിരുന്ന സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം തൈക്കാട് സ്വാതി തിരുനാള്‍ ഗവ. സംഗീത കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. സപ്തംബര്‍ 2, 3 തിയ്യതികളില്‍ നടത്തിയ സ്‌പോട്ട് അഡ്മിഷനു ശേഷം പരിയാരം ഡെന്റല്‍ കോളജ് കണ്ണൂര്‍, അസീസിയ ഡെന്റല്‍ കോളജ് കൊല്ലം, ശ്രീശങ്കര ഡെന്റല്‍ കോളജ് വര്‍ക്കല, പുഷ്പഗിരി ഡെന്റല്‍ കോളജ് തിരുവല്ല എന്നീ സ്വാശ്രയ കോളജുകളിലായി ആകെ 26 എന്‍ആര്‍ഐ സീറ്റുകള്‍  ഒഴിവുണ്ട്. ഈ സീറ്റുകള്‍ നികത്തുന്നതിനാണ് ഇന്ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മെഡിക്കല്‍ റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രസ്തുത സ്‌പോട്ട് അഡ്മിഷനില്‍ എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ എന്‍ആര്‍ഐ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവരെയും പരിഗണിക്കുന്നതാണ്. എന്‍ആര്‍ഐ സീറ്റുകളില്‍ ആവശ്യക്കാര്‍ ഇല്ലാതെവന്നാല്‍ അവ മാനേജ്‌മെന്റ്-മെറിറ്റ് സീറ്റുകളായി മാറ്റി അലോട്ട്‌മെന്റ് നടത്തും. ബിഡിഎസ് കോഴ്‌സില്‍ മറ്റേതെങ്കിലും ഒഴിവുകള്‍ ഉണ്ടാവുന്നപക്ഷം അവയും ഈ സ്‌പോട്ട് അഡ്മിഷനില്‍ നികത്തും. നിലവില്‍ എംബിബിഎസ് പ്രവേശനം നേടിയിട്ടുള്ളവര്‍ക്ക് പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കിയതിനു ശേഷമേ ബിഡിഎസ് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ കഴിയൂ. ഒരു ഡെന്റല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അതേ ഫീസ് ഘടനയുള്ള മറ്റൊരു ഡെന്റല്‍ കോളജിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. നിശ്ചിത ഫീസ് തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഹാജരാക്കുന്നവരെ മാത്രമേ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss