|    Oct 20 Fri, 2017 10:37 am
FLASH NEWS
Home   >  News now   >  

ബിജെപി ഹര്‍ത്താല്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കം: അബ്ദുല്‍ മജീദ് ഫൈസി

Published : 13th October 2016 | Posted By: G.A.G

majeed-faizy-sdpiകോഴിക്കോട്: കണ്ണൂര്‍ ജില്ലയിലുണ്ടായ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുത് സംഘര്‍ഷം വ്യാപിപ്പിച്ച് കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ആര്‍എസ്എസിന്റെ ശത്രുസംഹാര സിദ്ധാന്തത്തിന്റെ കേരളത്തിലെ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയിരിക്കുകയാണ്. സാധാരണ പ്രവര്‍ത്തകരെ കൊലക്ക് കൊടുത്ത് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് കണ്ണൂരിനെ കലാപഭൂമിയാക്കുതിന്റെ പ്രധാന കാരണം. സിപിഎം ഭരണത്തിലും പാര്‍ട്ടി സഖാക്കള്‍ക്ക് ബിജെപിയുടെ കൊലപാതക രാഷ്ട്രീയത്തെ ചെറുക്കാന്‍ സ്വയം ആയുധമെടുക്കേണ്ടിവരുത് അത്യന്തം ഗുരുതരമാണ്. പോലീസ് സംവിധാനം നോക്കുകുത്തിയാകുത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കണ്ണൂരില്‍ കൊമ്പുകോര്‍ക്കുമ്പോഴും കേരളത്തില്‍ വേരുറപ്പിക്കണമെന്ന ബിജെപി അജണ്ടയെ സഹായിക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭരണതലത്തില്‍ നിന്നുണ്ടാവുന്നത് വിചിത്രമാണ്.
തിരഞ്ഞെടുപ്പ് ലാഭം ലാക്കാക്കി ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ സ്വീകരിച്ചുവരുന്ന രഹസ്യ ബിജെപി ബാന്ധവവും രക്തസാക്ഷികളെ സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള നീക്കവും ബിജെപി ഗുഡാലോചനയെ സഹായിക്കുകയാണെും മജിദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക