|    Jan 24 Tue, 2017 8:57 pm
FLASH NEWS

ബിജെപി ഹര്‍ത്താല്‍; കാസര്‍കോട്ട് അങ്ങിങ്ങ് അക്രമം

Published : 14th October 2016 | Posted By: Abbasali tf

കാസര്‍കോട്: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. അങ്ങിങ്ങ് അക്രമം. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും സിപിഎം കൊടിമരം നശിപ്പിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ് ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. കഴിഞ്ഞ ദിവസം രാത്രി തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഇ കെ മുഹമ്മദ് ശഫീഖി(42)ന് പരിക്കേറ്റു. കാസര്‍കോട് എംജി റോഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെയും പോലിസ് സ്‌റ്റേഷന് സമീപത്തെ ജില്ലാ സഹകരണ ബാങ്കിന് നേരേയും കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനില്‍ നിന്നാണ്് കല്ലേറുണ്ടായത്. കറന്തക്കാട് നിന്ന് നിന്നാരംഭിച്ച പ്രകടനം പോയ വഴിയിലൊക്കെ സിപിഎമ്മിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സിപിഎമ്മിന്റെ കൊടിമരവും പിഴുത് മാറ്റി. അക്രമം നടത്തിയവരെ പോലിസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പ്രവര്‍ത്തകര്‍ മോചിപ്പിക്കുകയായിരുന്നു. പുതിയ ബസ്സ്റ്റാന്റിലെ പ്രസ്‌ക്ലബ്ബിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചുകയറിയെങ്കിലും പോലിസുകാര്‍ തടയുകയായിരുന്നു. പിന്നീട് പ്രകടനം കറന്തക്കാട് ബിജെപി ജില്ലാ ഓഫിസിന് സമീപം സമാപിച്ചു. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉപ്പളയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്ന കടകള്‍ ബലമായി അടപ്പിച്ചു. ആദൂര്‍, പൂവടുക്ക, കുണ്ടാര്‍, അര്‍ളടുക്ക, പൈക്ക എന്നിവിടങ്ങളില്‍ റോഡില്‍ മരത്തടികള്‍ വച്ച് ഗതാഗതം തടസ്സപ്പെടുത്തി. കാസര്‍കോട്ട് നടന്ന പ്രകടനത്തിന് സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ഹരീഷ് നാരമ്പാടി, ശ്രീലത ടീച്ചര്‍, ഉമേശ് ഗട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് മാവുങ്കാല്‍, മഞ്ചേശ്വരം, ബദിയടുക്ക, മുള്ളേരിയ, നീലേശ്വരം എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക