|    Jun 25 Mon, 2018 7:11 pm
FLASH NEWS

ബിജെപി ഹര്‍ത്താലില്‍ തൊടുപുഴയില്‍ വ്യാപക അക്രമം

Published : 14th October 2016 | Posted By: Abbasali tf

തൊടുപുഴ: ബിജെപി ഹര്‍ത്താലില്‍ തൊടുപുഴയില്‍ വ്യാപക അക്രമം. തൊടുപുഴയില്‍ ജില്ലാ ലേബര്‍ ഓഫിസ് അടിച്ചു തകര്‍ത്തു.സ്ത്രീകളടക്കമുള്ള ജീവനക്കാരെ ഓഫിസില്‍ നിന്നിറക്കിവിട്ടു.സംഭവത്തില്‍ ജി്ല്ലാ സേവക് പ്രമുഖ് എം കെ രാജേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരമറ്റത്തും,വെങ്ങല്ലൂരും സംഘര്‍ഷമുണ്ടായി.രാവിലെ 9.30ന് ഹര്‍ത്താലനുകൂലികള്‍ ആനക്കൂട് കവലയിലെ പാര്‍ട്ടി ഓഫിസില്‍ നിന്ന് പ്രകടനമായി നിരത്തിലിറങ്ങി.തുടര്‍ന്ന് നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രകടനം നടത്തി. ഇതിനിടയില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും കയറി സ്ഥാപനങ്ങള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മിക്ക സ്ഥാപനങ്ങളും അടച്ച് ജീവനക്കാര്‍ പുറത്തിറങ്ങുകയും ചെയ്തു.എന്നാല്‍ ഇതിനോടൊപ്പം ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കുകളിലും മറ്റുമായി വിവിധ സ്ഥലങ്ങളില്‍ റോന്തു ചുറ്റുകയും വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് വ്യാപകമായി വാഹനങ്ങള്‍ തടയുകയും ചെയ്തു.തുടര്‍ന്ന് പ്രകടനമായി പാര്‍ട്ടി ഓഫിസിലേക്ക് തന്നെ തിരികെ എത്തി. 11 മണിയോടെയാണ് വെങ്ങല്ലൂരില്‍ ഒരു മീന്‍കട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കവും ബഹളവുമുണ്ടായി.എന്നാല്‍ പോലിസും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.തുടര്‍ന്ന് 11.30 ഓടെ ഹര്‍ത്താല്‍ അനുകൂല മുദ്രാവാക്യവും ബിജെപി കൊടികളുമായെത്തിയ പതിനഞ്ചോളം ആളുകള്‍ കിഴക്കേയറ്റത്തെ ലേബര്‍ ഓഫിസില്‍ എത്തി അക്രമം നടത്തുകയായിരുന്നു.കയറിച്ചെന്നയുടനെ ഹര്‍ത്താലിന് ഓഫിസ് അടയ്ക്കാന്‍ പറഞ്ഞതല്ലേ എന്ന് ചോദിച്ച് സാധനങ്ങള്‍ തല്ലിതകര്‍ക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.ഫയലുകള്‍ വലിച്ചെറിഞ്ഞു.പലതും നശിച്ചു.കംപ്യൂട്ടര്‍,ടെലിഫോണ്‍, കസേരകള്‍,മേശകള്‍ എന്നിവയും തകര്‍ത്തു.വിവരം അറിഞ്ഞതിനേ തുടര്‍ന്ന് സിഐ എന്‍ ജി ശ്രീമോന്റേയും എസ്‌ഐ ജോബിന്‍ ആന്റണിയുടേയും നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.തെളിവെടുപ്പിന് ശേഷം ജീവനക്കാര്‍ ഓഫിസ് പൂട്ടി. ഇതിനിടയില്‍ പോലിസ് അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവരെ പിന്തുടര്‍ന്നെത്തിയപ്പോഴാണ് കാഞ്ഞിരമറ്റം ജങ്ഷനില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്.വാഹനയാത്രക്കാരായ രണ്ടുപേരെ ഇവിടെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു.ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളും പോലിസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇത് ഒരു സംഘര്‍ഷത്തേക്ക് നീങ്ങിയപ്പോള്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി എസ് രാജന്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ഇവരും സിഐയും എസ്‌ഐയുമായി ദീര്‍ഘനേരം വാഗ്വാദം നടത്തി.ഹര്‍ത്താലിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പോലിസ്.എന്നാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സംഭവസ്ഥലത്തെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ പോലിസിനെ അറിയിച്ചു.തുടര്‍ന്നും അര മണിക്കൂറോളം പോലിസുമായുള്ള വാഗ്വാദം തുടര്‍ന്നു. 12.30 ഓടെയാണ് ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ടു രാജേന്ദ്രനെ പോലിസ് പിടികൂടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്.ഇതിനെ തെുടര്‍ന്ന്് വീണ്ടും സംഘര്‍ഷമുണ്ടായി. പോലിസ് സ്‌റ്റേഷന് മുമ്പില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ മു്ദ്രാവാക്യങ്ങളോടെ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.ഇതിനിടയില്‍ മാര്‍ക്കറ്റിലേക്കു പോകുകയായിരുന്ന             കാര്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും കാറിന്റെ ബോണറ്റിലും മറ്റും ഇടിക്കുകയും ചെയ്തു. പേടിച്ചു പോയ ഡ്രൈവര്‍ പോലിസ് സ്‌റ്റേഷനില്‍ അഭയം തേടി. ഇതിനിടെ ബിജെ പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ പോലിസുമായി ചര്‍ച്ച നടത്തിയെങ്കിലും കൃത്യമായ തെളിവ് കിട്ടിയതിനെ തുടര്‍ന്നാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലിസിന്റെ നിലപാട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss