|    Nov 20 Tue, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി

Published : 2nd November 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയില്‍ രാമനഗര നിയമസഭാ മണ്ഡലത്തില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ഥി എല്‍ ചന്ദ്രശേഖര്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറി. അദ്ദേഹം കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗരിയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥി.
മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയ ശേഷം ബിജെപിയും നേതാക്കളും തന്നെ ഉപേക്ഷിച്ചുവെന്ന് ചന്ദ്രശേഖര്‍ ആരോപിച്ചു. പാര്‍ട്ടി പതാക നല്‍കി ബിജെപിയിലേക്ക് തന്നെ സ്വാഗതംചെയ്ത ശേഷം സംസ്ഥാന ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പയോ മറ്റ് നേതാക്കളോ പ്രചാരണത്തിനെത്തിയില്ല. പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കംമൂലം അവര്‍ രാമനഗരിയെ അവഗണിച്ചു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ യെദ്യൂരപ്പ മറുപടി പോലും നല്‍കിയില്ല. ബിജെപി തന്റെ ഭാവി ആശങ്കയിലാക്കിയതിനാലാണ് മല്‍സരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച തെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss