|    Jul 25 Tue, 2017 12:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപി സ്ഥാനാര്‍ഥിയായ യുവാവിന് വെട്ടേറ്റു

Published : 11th November 2015 | Posted By: SMR

കൂത്തുപറമ്പ്: തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട യുവാവിന് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ കോട്ടയം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ജനവിധി തേടിയ മൗവേരിയിലെ വീണ നിവാസില്‍ പി കെ സന്തോഷി(38)നാണ് വെട്ടേറ്റത്.
ഇന്നലെ രാവിലെ 6.30ഓടെ മൗവേരി ഗുരുനാഥന്‍ മുക്കിലാണു സംഭവം. കൈകാലുകള്‍ക്കും തലയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ദീപാവലി പ്രമാണിച്ച് ക്ഷേത്രദര്‍ശനത്തിനു പോയതായിരുന്നു സന്തോഷ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ വിരോധമാണ് ഇതിനു കാരണമെന്നും ബിജെപി നേതൃത്വം ആരോപിച്ചു. അതേസമയം, അക്രമത്തിനു പിന്നില്‍ അതിര്‍ത്തിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും സിപിഎം കോട്ടയം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി വ്യതക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക