|    Jan 23 Mon, 2017 12:11 pm
FLASH NEWS

ബിജെപി സ്ഥാനാര്‍ഥിക്ക് വധഭീഷണിയുമായി ലീഗ്; പ്രചാരണ സ്വാതന്ത്ര്യ മുണ്ടെന്ന് ബിജെപി

Published : 24th October 2015 | Posted By: SMR

പാലക്കാട്: ബി ജെ പി സ്ഥാനാര്‍ഥിക്ക് വധ ഭീഷണിയുമായി ലീഗ്. പാലക്കാട് നഗരസഭ പറക്കുന്നം പതിനാറാം വാര്‍ഡ് ബി ജെ പി സ്ഥാനാര്‍ഥിയും നൂറണി സ്വദേശിയുമായി കെ ഷാബിറക്കെതിരെയാണ് ലീഗ് പ്രവര്‍ത്തകര്‍ തിരെഞ്ഞടുപ്പ് പ്രചരണത്തിനിറങ്ങിയാല്‍ കൊല്ലുമെന്ന വധഭീഷണി മുഴക്കിയതായി വാര്‍ത്താസമ്മേളനത്തില്‍ അവര്‍ കുറ്റപ്പെടുത്തിയത്.
നാമനിര്‍ദേശിക പത്രിക സമര്‍പ്പിച്ചത് മുതല്‍ പ്രചരണത്തിനിറങ്ങുന്ന ഓരോ തവണയും ഇത് ലീഗിന്റെ വാര്‍ഡാണെന്നും ബി ജെ പിക്കായി വോട്ട് ചോദിക്കാന്‍ വരുതെന്നും പറഞ്ഞ് മൂന്നംഗസംഘം ഭീഷണിപ്പെടുത്തുന്നതത്രെ. കഴിഞ്ഞ ദിവസം പ്രചരണം നടത്തുന്നതിനിടെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ഷാബിറ പറഞ്ഞു.
അതേസമയം അക്രമസംഭവവുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയേയും കുറ്റപ്പെടുത്തുന്നില്ലെന്നും ഏതൊരാള്‍ക്കും എവിടെയും പ്രചരണം നടത്താന്‍ സ്വാതന്ത്രമുണ്ടെന്നും അത് നടപ്പാക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് തെളിവുകള്‍ സഹിതം ജില്ലാ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാത്തപക്ഷം വോട്ടെടുപ്പ് സമയത്ത് പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക