|    Aug 20 Sun, 2017 9:03 pm
FLASH NEWS
Home   >  Kerala   >  

ബിജെപി-സിപിഎം സംഘര്‍ഷം: അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലേക്ക്

Published : 3rd August 2017 | Posted By: mi.ptk

തിരുവനന്തപുരം: അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ശ്രീകാര്യം ബസ്തികാര്യവാഹ് രാജേഷിന്റെ വീട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഞായറാഴ്ച സന്ദര്‍ശിക്കും. രാവിലെ 10 ന് തിരുവനന്തപുരത്തെത്തുന്ന ജയ്റ്റ്‌ലി അക്രമത്തില്‍ തകര്‍ന്ന കൗണ്‍സിലര്‍മാരുടെ വീടുകളും സന്ദര്‍ശിക്കും. കേരളത്തിലെ ബിജെപി നേതാക്കളുമായും അരുണ്‍ ജെയ്റ്റ്‌ലി ചര്‍ച്ച നടത്തും. കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് സിപിഎം അക്രമം വര്‍ധിച്ചു വരികയാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്്് കഴിഞ്ഞ ദിവസം ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും സംഘത്തിലുണ്ടായിരുന്നു. മീനാക്ഷി ലേഖി എംപി പാര്‍ലമെന്റിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക