|    Dec 12 Tue, 2017 9:45 pm
FLASH NEWS

ബിജെപി, സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണം

Published : 5th December 2017 | Posted By: kasim kzm

കണ്ണൂര്‍: കക്കാട് മേഖലയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിന് ശമനമില്ല. ഇന്നലെയും വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും നാലു ബിജെപിക്കാരുടെയും വീടുകളാണു തകര്‍ത്തത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയും ഇന്നലെ പുലര്‍ച്ചെയുമാണ് സംഭവം.
സിപിഎം ഒണ്ടേന്‍പാറ ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടച്ചു. കല്ലേറില്‍ ജയകൃഷ്ണനും(50) മകള്‍ ശ്രേയക്കും പരിക്കേറ്റു. ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടയാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നസീമിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
അയല്‍വാസി സുനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരായ എടച്ചൊവ്വയിലെ കിരണ്‍, ജിതിന്‍, അതുല്‍, ജീജ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
എടചൊവ്വയില്‍ വൈദ്യുതിത്തൂണിന് പെയിന്റടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ബോംബേറില്‍ ബിജെപി പ്രവര്‍ത്തകരായ ജിതിന്‍ വിനോദ് (29), അതുല്‍ (23), വൈശാഖ് (22) എന്നിവര്‍ക്കും സിപിഎം പ്രവര്‍ത്തകരായ എം ബി ബൈജു, പി പ്രജു എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കണ്ണൂര്‍ ടൗണ്‍ സി ടി കെ രത്‌നകുമാര്‍, എസ്‌ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക