|    May 29 Mon, 2017 3:35 pm
FLASH NEWS

ബിജെപി സാക്കിര്‍ നായിക്കിനെ അക്രമകാരിയായി ചിത്രീകരിക്കുന്നു; ദിഗ് വിജയ്‌സിങ്

Published : 16th July 2016 | Posted By: mi.ptk

digvijay-singh

ന്യൂഡല്‍ഹി: പ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്. സാക്കിര്‍ നായിക്ക് സമാധാനത്തിന്റെ പ്രചാരകനാണെന്നും ബിജെപി അദ്ദേഹത്തെ അക്രമിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ദിഗ് വിജയ്‌സിങ് കുറ്റപ്പെടുത്തി. ഇസ്‌ലാം മതത്തിന്റെ ശരിയായ അര്‍ത്ഥവും ലക്ഷ്യവുമാണ് സാക്കിര്‍ നായിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.
മതത്തിന്റെ പേരില്‍ കലാപം നടത്തുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ ദിഗ് വിജയ്‌സിങ് സാക്കിര്‍ നായിക്ക് അപകടകാരിയാണെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടപടിയെടുക്കാതിരുന്നതെന്നും ചോദിച്ചു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനമായെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് മതവികാരം വ്രണപ്പെടുത്തുന്നരീതിയുള്ള പ്രസ്താവനകളിറക്കുന്ന സ്വാധി പ്രാചിയ്‌ക്കെതിരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day