|    Jul 21 Sat, 2018 8:55 pm
FLASH NEWS

ബിജെപി സര്‍ക്കാര്‍ സംഘപരിവാര പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍

Published : 18th September 2017 | Posted By: fsq

 

ആലപ്പുഴ: രാജ്യം  ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തിന്റെ മറവില്‍ സംഘപരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രസ്താവിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലങ്ങളായി ഇന്ത്യ കാത്ത് സൂക്ഷിക്കുന്ന മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ, സാംസ്‌ക്കാരിക മേഖലകളെ ഹിന്ദുത്വ വല്‍ക്കരിക്കനാണ് ബിജെപിയുടെ ശ്രമം. നാളെയുടെ തലമുറകളെ ഇന്നേ ഇല്ലാതാക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.  പശുവിന്റെ പേരില്‍ ജനങ്ങളെ ഇവര്‍ കൊന്നൊടുക്കുന്നു. മതപ്രബോധന സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണ്.  ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്‌ലമയില്‍ സാഹിബ് ഉള്‍പ്പെടെയുള്ളവരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി ലഭ്യമായ ഭരണഘടനയിലെ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss